You are Here : Home / News Plus

വിന്‍ഡീസിന് 331 റണ്‍സ് വിജയലക്ഷ്യം

Text Size  

Story Dated: Friday, October 17, 2014 04:16 hrs UTC

ധര്‍മശാല: വെസ്റ്റിന്‍ഡീസിനെതിരെയുള്ള നാലാമത്തെ ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സെടുത്തു. വിരാട് കോഹ് ലിയുടെ സെഞ്ച്വറിയുടെ (114 പന്തില്‍ 127) പിന്‍ബലത്തിലാണ് ഇന്ത്യ 300ന് മുകളില്‍ സ്കോര്‍ പടുത്തുയര്‍ത്തിയത്. കോഹ് ലിയുടെ 20ാം സെഞ്ച്വറിയാണിത്. ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു.
കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി മികച്ച ഫോമിലായിരുന്നു ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍; പ്രത്യേകിച്ച് കോഹ് ലി. ഇന്ത്യക്കുവേണ്ടി സുരേഷ് റെയ്നയും (71) അജിന്‍ക്യ രഹാനെയും (68) അര്‍ധസെഞ്ച്വറി നേടി. ശിഖര്‍ ധവാന്‍ 35 റണ്‍സെടുത്തു.
വെസ്റ്റിന്‍ഡീസിനുവേണ്ടി ടെയ്ലര്‍, ഹോള്‍ഡര്‍, റസ്സല്‍, എസ്. ജെ ബെന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.