You are Here : Home / News Plus

പിറന്നാള്‍ ദിനത്തില്‍ ജയയ്ക്ക് ജാമ്യം; ആഘോഷം വാനോളം

Text Size  

Story Dated: Friday, October 17, 2014 10:21 hrs UTC



അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതക്ക് സുപ്രീം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. വിചാരണക്കോടതി വിധിച്ച തടവ് ശിക്ഷയും പിഴയും സ്റ്റേ ചെയ്യുകയും ചെയ്തു. ശശികലയടക്കം കൂട്ടുപ്രതികള്‍ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. പാര്‍ട്ടിസ്ഥാപകദിനത്തില്‍ തന്നെ ജാമ്യം ലഭിച്ചത് എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകരുടെ ആഘോഷം ഇരട്ടിയാക്കി. ജയലളിത ജയിലിലായതിനെതുടര്‍ന്ന് മാറ്റിവച്ച എ.ഐ.എ.ഡി.എം.കെ.പിറന്നാളാഘോഷവും അമ്മയുടെ തിരിച്ചുവരവും ഉത്സവമാക്കിയാണ് തമിഴകം കൊണ്ടാടുന്നത്. മധുരം നല്‍കിയും അമ്മയുടെ ചിത്രമേന്തിയും പ്രവര്‍ത്തകര്‍ ആഘോഷിക്കുകയാണ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.