You are Here : Home / News Plus

കള്ളപ്പണക്കാരുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍

Text Size  

Story Dated: Friday, October 17, 2014 10:14 hrs UTC

വിദേശ ബാങ്കുകളിലെ കള്ളപ്പണക്കാരുടെ പേരുകള്‍ വെളിപ്പെടുത്തുന്ന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മലക്കം മറിഞ്ഞു. ഇത്തരക്കാരുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. വിവരങ്ങള്‍ നല്കുന്നത് അന്താരാഷ്ട്ര ഉടമ്പടികളുടെ ലംഘനമാണെന്നാണ് സര്‍ക്കാര്‍ വാദം.
വിദേശ രാജ്യങ്ങളിലെ ബാങ്കുകളില്‍ കള്ളപ്പണക്കാര്‍ നിക്ഷേപിച്ചിരിക്കുന്ന പണം ഇന്ത്യയില്‍ തിരിച്ചുകൊണ്ടുവരുമെന്നും ഇത്തരക്കാരുടെ പേര് വിവരങ്ങള്‍ പുറത്തുവിടുമെന്നുമുള്ളത് ബിജെപിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.