You are Here : Home / News Plus

ചൊവ്വയ്ക്കരികെ വാല്‍നക്ഷത്രം; മംഗള്‍യാന്‍റെ ദിശ മാറ്റി

Text Size  

Story Dated: Friday, October 17, 2014 07:25 hrs UTC

ചൊവ്വാ ഗ്രഹത്തിന്‍െറ സമീപത്തിലൂടെ കടന്നു പോകുന്ന സൈഡിങ് സ്പ്രിങ് എന്ന വാല്‍ നക്ഷത്രത്തിന്‍റെ പരിധിയില്‍ നിന്ന് ഇന്ത്യന്‍ ഉപഗ്രഹമായ മംഗള്‍യാന്‍റെ ദിശ മാറ്റി. ചൊവ്വയോട് 400 കിലോമീറ്റര്‍ അടുത്ത ഭ്രമണപഥത്തിലേക്കാണ് മംഗള്‍യാനെ എത്തിച്ചത്. വാല്‍നക്ഷത്രം കടന്നു പോകുന്നത് മംഗള്‍യാനെ ബാധിക്കില്ളെന്ന് അഹമ്മദാബാദ് സ്പേസ് ആപ്ളിക്കേഷന്‍ സെന്‍റര്‍ ഡയറക്ടര്‍ എ.എസ് കിരണ്‍ കുമാര്‍ അറിയിച്ചു. വിക്ഷേപണ സമയത്ത് കുറഞ്ഞത് 421 കിലോമീറ്ററും കൂടിയത് 76,993 കിലോമീറ്ററും വരുന്ന ചൊവ്വയുടെ ഭ്രമണപഥത്തിലായിരുന്നു മംഗള്‍യാന്‍.

സൂര്യനില്‍ നിന്ന് 5000 മുതല്‍ 100,000 വരെ സൗരദൂരം അകലെയുള്ള ഒര്‍ട്ട് മേഘത്തില്‍ നിന്ന് യാത്രതിരിച്ച സൈഡിങ് സ്പ്രിങ് വാല്‍നക്ഷത്രം ഞായറാഴ്ചയാണ് ആന്തര സൗരയൂഥത്തില്‍ പ്രവേശിക്കുക. ഇന്ത്യ അടക്കമുള്ള ചൊവ്വാ ദൗത്യത്തിലേര്‍പ്പെട്ട രാജ്യങ്ങള്‍ ആശങ്കകളോടെയാണ് സൈഡിങ് സ്പ്രിങ്ങിനെ കാണുന്നത്. ചൊവ്വയുടെ ഭ്രമണപഥത്തില്‍ കൂടി കടന്നുപോകുന്ന സൈഡിങ് സ്പ്രിങ് ഉപഗ്രഹങ്ങള്‍ക്ക് കേടുപാടുകള്‍ തീര്‍ക്കുമോ എന്ന ആശങ്കയുണ്ട്. സെപ്റ്റംബര്‍ 24ന് ഇന്ത്യ വിക്ഷേപിച്ച മംഗള്‍യാന്‍, അമേരിക്കയുടെ മാവേന്‍, മറ്റ് ഉപഗ്രഹങ്ങള്‍ എന്നിവ ചൊവ്വയുടെ ഭ്രമണപഥത്തില്‍ ഉണ്ട്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.