You are Here : Home / News Plus

പ്രധാനമന്ത്രി സൈനിക മേധാവികളുമായി കൂടിക്കാഴ്ച നടത്തി

Text Size  

Story Dated: Friday, October 17, 2014 07:22 hrs UTC

പ്രധാനമന്ത്രി നരേന്ദ്രമോദി സൈനിക മേധാവികളുമായി കൂടിക്കാഴ്ച നടത്തി. കര, നാവിക, വ്യോമ സേനകളുടെ തലവന്‍മാരുമായാണ് കൂടിക്കാഴ്ച. പ്രധാനമന്ത്രിയായി സ്ഥാനമേറ്റതിനു ശേഷം ആദ്യമായാണ് മോദി സൈനിക മേധാവികളെ കാണുന്നത്.കൂടിക്കാഴ്ചയില്‍ തന്ത്രപ്രധാന രാജ്യസുരക്ഷയെ കുറിച്ചുള്ള തന്‍െറ കാഴ്ചപ്പാട് പ്രധാനമന്ത്രി അവതരിപ്പിക്കും. പാകിസ്താന്‍ അതിര്‍ത്തിയിലെ സ്ഥിതി ഗതികളും നിയന്ത്രണരേഖയില്‍ ചൈനയുടെ കടന്നുകയറ്റവും ചര്‍ച്ചയില്‍ വിഷയമാവും.

നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ നടത്തുന്ന വെടിവെപ്പിന്‍െറയും ചൈനീസ് കടന്നു കയറ്റത്തിന്‍െറയും പശ്ചാത്തലത്തിലാണ് സൈനിക മേധാവികളുടെ രണ്ട് ദിവസത്തെ സമ്മേളനം നടക്കുന്നത്. സൈനിക മേധാവികള്‍ തങ്ങളുടെ മേഖലകളിലെ സുരക്ഷാ കാര്യങ്ങളെ കുറിച്ച് പ്രധാനമന്ത്രിയെ അറിയിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.