You are Here : Home / News Plus

‘നിര്‍ഭയ്’ ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

Text Size  

Story Dated: Friday, October 17, 2014 06:19 hrs UTC

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച അണുവായുധ ശേഷിയുള്ള ക്രൂയിസ് മിസൈല്‍ ‘നിര്‍ഭയ്’ വിജയകരമായി പരീക്ഷിച്ചു. പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡി.ആര്‍.ഡി.ഒ) വികസിപ്പിച്ച മിസൈല്‍ ഒഡീഷയിലെ ഇന്‍റഗ്രേറ്റഡ് മിസൈല്‍ ടെസ്റ്റ് റേഞ്ചില്‍ നിന്നാണ് വിക്ഷേപിച്ചത്. വളരെ താഴ്ന്ന് പറക്കാന്‍ കഴിയുന്ന നിര്‍ഭയ് മിസൈലിന് റഡാറില്‍ പതിയാതെ 700 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യസ്ഥാനം തകര്‍ക്കാന്‍ കഴിയും. വിക്ഷേപിക്കുമ്പോള്‍ റോക്കറ്റ് പോലെ കുതിച്ചു പൊങ്ങുന്ന നിര്‍ഭയ് പിന്നീട് വിമാനത്തിന്‍െറ ആകൃതിയിലേക്ക് മാറും.

2013 മാര്‍ച്ച് 12 ന് നിര്‍ഭയ് മിസൈലിന്‍െറ ആദ്യ പരീക്ഷണം പരാജയപ്പെട്ടിരുന്നു. മുന്‍ നിശ്ചയിച്ച പാതയില്‍ നിന്ന് മാറി സഞ്ചരിച്ചതിനെ തുടര്‍ന്ന് മിസൈലിന്‍െറ പ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മിസൈല്‍ കടലില്‍ തീരത്തിന് സമീപം തകര്‍ന്നു വീഴുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.