You are Here : Home / News Plus

അതിര്‍ത്തിയില്‍ വീണ്ടും പാക് ആക്രമണം

Text Size  

Story Dated: Friday, October 17, 2014 06:18 hrs UTC

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്താന്‍ സേന രാജ്യാന്തര അതിര്‍ത്തിയില്‍ വെടിവെപ്പ് നടത്തി. രജൗറി ജില്ലയിലെ ഹാമിര്‍പൂര്‍ സെക്ടറിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെയാണ് ആക്രമണം നടത്തിയത്. വ്യാഴാഴ്ച അര്‍ധരാത്രിയില്‍ ചെറിയ ആയുധങ്ങള്‍ ഉപയോഗിച്ച് പാക്സേന നടത്തിയ വെടിവെപ്പ് 90 മിനിട്ട് നീണ്ടുനിന്നു. വെടിവെപ്പില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഒക്ടോബറില്‍ നിരവധി തവണ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. കശ്മീരിലെ പൂഞ്ച് സെക്ടറിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്താന്‍ ഷെല്ലാക്രമണം നടത്തിയിരുന്നു. ആക്രമണം ശക്തമായ സാഹചര്യത്തില്‍ ഇന്ത്യന്‍ സേന തിരിച്ചടിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.