You are Here : Home / News Plus

എബോള വ്യാപനം തടയാനായി 1 ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ ഐക്യരാഷ്ട്രസഭയുടെ ആഹ്വാനം

Text Size  

Story Dated: Friday, October 17, 2014 03:27 hrs UTC

എബോള വൈറസിന്റെ വ്യാപനം തടയാനായി 6,160 കോടി രൂപ ( 1 ബില്യണ്‍ ഡോളര്‍) സമാഹരിക്കാന്‍ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍കിമൂണ്‍ ആഹ്വാനം ചെയ്തു. ഒത്തൊരുമിച്ചാല്‍ എബോള ഭീഷണിയെ മറികടക്കാനാകും. ഡിസംബര്‍ 31 നകം എബോള വൈറസ് പടരുന്നത് തടയാനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ പ്രതിജ്ഞയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ആവശ്യമുണ്ട്. പുതിയ ചികിത്സാ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുകയും ഉപകരണങ്ങള്‍ ലഭ്യമാക്കുകയും വേണം. അന്താരാഷ്ട്രസമൂഹത്തിന്റെ സംഭാവനയിലൂടെ ഇവ കണ്ടെത്താനാകണം, ബാന്‍ കി മൂണ്‍ കൂട്ടിച്ചേര്‍ത്തു.
എബോളയ്‌ക്കെതിരായ പോരാട്ടത്തിന് ക്യൂബ, വെനസ്വേല, ചൈന, യു.എസ്, ഫ്രാന്‍സ്, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങള്‍ സജീവമായി രംഗത്തുള്ളതായും അദ്ദേഹം പരാമര്‍ശിച്ചു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.