You are Here : Home / News Plus

മോദിയെ പുകഴ്ത്തി കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ്ങും

Text Size  

Story Dated: Friday, October 17, 2014 03:24 hrs UTC

ശശി തരൂരിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ്ങും. പ്രധാനമന്ത്രിയുടെ ജപ്പാന്‍ സന്ദര്‍ശനം വിജയമായിരുന്നു. ജപ്പാന്‍ പ്രധാനമന്ത്രിയുമായി മോദിക്ക് നല്ല ബന്ധമുണ്ടാക്കാന്‍ സാധിച്ചു. ഇത് ജപ്പാനുമായുള്ള ബന്ധത്തെ കൂടുതല്‍ സുദൃഢമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാംഗ്ലൂരില്‍ ഏഷ്യന്‍-അറബ് ചേംബര്‍ ഓഫ് കൊമേഴസിന്റെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. പ്രധാനന്ത്രി നരേന്ദ്രമോദിയുടെ സ്വച്ച് ഭാരത് അഭിയാന്‍ പദ്ധതിയെ പിന്തുണച്ചതിന് ശശി തരൂര്‍ എം. പി.യെ കോണ്‍ഗ്രസ് വാക്താവ് സ്ഥാനത്തുനിന്ന് മാറ്റിയതിന് പിന്നാലെയാണ് പ്രധാനന്ത്രിയുടെ ജപ്പാന്‍ സന്ദര്‍ശനത്തെ ദിഗ്വിജയ് സിങ് പിന്തുണച്ചത്. സ്വച്ച് ഭാരത് കോണ്‍ഗ്രസ് നേരത്തേ കൊണ്ടുവന്ന പദ്ധതിയാണെന്നും ഇതിന് ശശി തരൂരിനെ കുറ്റപ്പെടുത്തേണ്ട ആവശ്യമില്ലെന്നും ദിഗ്വിജയ് സിങ് നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. ശശി തരൂരിനോടുള്ള തന്റെ നിലപാട് ദിഗ്വിജയ് സിങ് ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ആത്മവിശ്വസമുള്ള നേതാവാണ് ശശി തരൂരെന്ന് അദ്ദേഹം പറഞ്ഞു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.