You are Here : Home / News Plus

പ്രവാസിവോട്ടിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉന്നതസമിതി ശുപാര്‍ശ

Text Size  

Story Dated: Friday, October 17, 2014 03:22 hrs UTC

പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് രാജ്യത്ത് നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ മുക്ത്യാര്‍ വോട്ടും (പ്രോക്‌സി വോട്ട്) ബാലറ്റ് വോട്ടും അനുവദിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച ഉന്നതസമിതി ശുപാര്‍ശ ചെയ്തു. ഈ മാസം ഒടുവില്‍ ഇതുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്. കമ്മീഷന്റെ ശുപാര്‍ശ കോടതി അംഗീകരിച്ചാല്‍ പ്രവാസികള്‍ക്ക് രാജ്യത്ത് വോട്ടുചെയ്യാന്‍ അവസരം ലഭിക്കും. 1951-ലെ ജനപ്രാതിനിധ്യ നിയമം ഇതിനായി ഭേദഗതി ചെയ്യേണ്ടിവരും.

മുക്ത്യാര്‍ വോട്ടിന്റെയും ബാലറ്റ് വോട്ടിന്റെയും വലിയ പ്രയോജനം ഗള്‍ഫ് നാടുകളിലും മറ്റുമുള്ള മലയാളികള്‍ക്കായിരിക്കും. പ്രവാസികള്‍ക്ക് അവരുടെ മണ്ഡലങ്ങളില്‍ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ 2011-ല്‍ ആദ്യമായി അവസരം നല്‍കിയപ്പോള്‍ അത് ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തിയത് മലയാളികളാണ്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.