You are Here : Home / News Plus

തൃക്കൊടിത്താനം സച്ചിദാനന്ദന്‍ അന്തരിച്ചു

Text Size  

Story Dated: Thursday, October 16, 2014 04:53 hrs UTC

തിരുവനന്തപുരം: പ്രശസ്ത ഗായകനും നടനുമായ തൃക്കൊടിത്താനം സച്ചിദാനന്ദന്‍ അന്തരിച്ചു. 52 വയസായിരുന്നു. ചികിത്സയിലിരിക്കെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം.
പഴയകാല നാടക സിനിമാ ഗാനങ്ങള്‍ കച്ചേരിയുടെ രൂപത്തില്‍ പാടിയ സച്ചിദാനന്ദന്‍ ഏറെ ജനശ്രദ്ധ നേടിയിരുന്നു. "ശാന്തം" എന്ന സിനിമയിലും നിരവധി പരമ്പരകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
കേരള സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചിട്ടുള്ള സച്ചിദാനന്ദന്‍ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശിയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.