You are Here : Home / News Plus

ചലച്ചിത്ര അവാര്‍ഡ് നിര്‍ണയം; രേഖകള്‍ ഹാജരാക്കണമെന്ന് ഹൈകോടതി

Text Size  

Story Dated: Thursday, October 16, 2014 03:58 hrs UTC

കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയവുമായി ബന്ധപ്പെട്ട കേസില്‍ മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് ഹൈകോടതി ചലച്ചിത്ര അക്കാദമിയോട് ആവശ്യപ്പെട്ടു. നടന്‍ സലീംകുമാറിന്‍െറ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. മികച്ച ചിത്രത്തിനുള്ള പുരസ്കാരം കോടതിവിധിക്ക് വിധേയമായിരിക്കുമെന്നും ഹൈകോടതി പറഞ്ഞു.
സംസ്ഥാന ചലച്ചിത്ര പുരസ്കാര നിര്‍ണയത്തില്‍ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സലിംകുമാര്‍ ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയത്. അവാര്‍ഡ് നിര്‍ണയത്തിനായി പരിഗണിക്കപ്പെട്ട എല്ലാ ചിത്രങ്ങളും ജൂറി ചെയര്‍മാന്‍ ഭാരതിരാജ കണ്ടില്ലെന്ന് സലീംകുമാര്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടി. താന്‍ നിര്‍മിച്ച 'മൂന്നാം നാള്‍ ഞായറാഴ്ച' എന്ന ചിത്രം പുരസ്കാരത്തിനായി പരിഗണിക്കാത്തത് നീതികരിക്കാനാവില്ലെന്നും സലീംകുമാര്‍ ഹരജിയില്‍ പറഞ്ഞിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.