You are Here : Home / News Plus

പ്രവാസി വോട്ടവകാശത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍െറ അംഗീകാരം

Text Size  

Story Dated: Thursday, October 16, 2014 03:44 hrs UTC

ന്യൂഡല്‍ഹി: പ്രവാസികളുടെ വോട്ടവകാശത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകാരം നല്‍കി. വോട്ടവകാശവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയത്.
പ്രവാസികള്‍ക്ക് ഇലക്ട്രോണിക് ബാലറ്റ് വഴിയോ തങ്ങളുടെ പ്രതിനിധിയെ ഉപയോഗിച്ചോ വോട്ട് രേഖപ്പെടുത്താം. ഇ മെയിലിലൂടെ അയച്ചുകൊടുക്കുന്ന ഇലക്ട്രോണിക് ബാലറ്റില്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം തപാലില്‍ ബാലറ്റ് തിരിച്ച് അയച്ചു കൊടുക്കണം. ഇലക്ട്രോണിക് ബാലറ്റിലൂടെ വോട്ട് രേഖപ്പെടുത്താന്‍ ബുദ്ധിമുട്ടുള്ള പ്രവാസികള്‍ക്ക് പ്രതിനിധികള്‍ വഴിയും വോട്ട് ചെയ്യാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയെ അറിയിച്ചു.
പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികള്‍ പരിഗണിച്ച സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭിപ്രായം തേടിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.