You are Here : Home / News Plus

തൊഴില്‍നിയമങ്ങള്‍ പരിഷ്‌കരിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി

Text Size  

Story Dated: Thursday, October 16, 2014 07:55 hrs UTC

വ്യവസായ വികസനത്തിന് അനുയോജ്യമായ അന്തരീഷം സൃഷ്ടിക്കുന്നതിന് രാജ്യത്ത് നിലനില്‍ക്കുന്ന തൊഴില്‍നിയമങ്ങള്‍ പരിഷ്‌കരിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തൊഴില്‍മേഖലയില്‍ സുതാര്യത ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടും തൊഴില്‍ നിയപരിഷ്‌കാരത്തിനുമായി തൊഴില്‍ മന്ത്രാലയം സംഘടിപ്പിച്ച പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ ശ്രമേവ ജയതേ ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മേക്ക് ഇന്‍ ഇന്ത്യ വിജയകരമാകണമെങ്കില്‍ വ്യാപാരം സുഗമമാകണം. തൊഴില്‍പ്രശ്‌നങ്ങള്‍ തൊഴിലാളിയുടെ കണ്ണിലൂടെയാകണം കാണേണ്ടത്. അല്ലാതെ വ്യാവസായിയുടെ കണ്ണിലൂടെ ആകരുത്. യന്ത്രങ്ങളുടെ സഹായമില്ലാതെ ജോലി ചെയ്യുന്നവരോടുള്ള സമീപനം ജനങ്ങള്‍ മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.