You are Here : Home / News Plus

ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

Text Size  

Story Dated: Thursday, October 16, 2014 06:42 hrs UTC

തൃശൂരില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. കൂവപ്പാറ മണിയന്‍ വീട്ടില്‍ ബാബുവാണ് (48) മരിച്ചത്. മൂന്നു ദിവസം മുമ്പ് മറ്റു രണ്ട് പേരോടൊപ്പമാണ് ബാബു വനത്തില്‍ പോയത്. കൂട്ടം തെറ്റി ബാബുവിനെ കാണാതായതോടെ ഇന്ന് രാവിലെ കൂടെയുള്ള രണ്ടു പേര്‍ നാട്ടിലത്തെി. നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലില്‍ വെള്ളാനിക്കോട് വനത്തിലെ കല്ലൂര്‍ വല്ലൂര്‍കുത്ത് വെള്ളച്ചാട്ടത്തിന്‍െറ മുകളിലായാണ് മൃതദേഹം കണ്ടത്. അഞ്ച് കിലോമീറ്ററോളം ഉള്‍വനത്തിലാണ് മൃതദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.