You are Here : Home / News Plus

കുട്ടിയെ പട്ടിക്കൂട്ടിലടച്ച സംഭവത്തെ തുടര്‍ന്ന് അധികൃതര്‍ അടപ്പിച്ച സ്കൂള്‍ തുറന്നു

Text Size  

Story Dated: Thursday, October 16, 2014 06:36 hrs UTC

കുട്ടിയെ പട്ടിക്കൂട്ടിലടച്ചെന്ന സംഭവത്തെ തുടര്‍ന്ന് അധികൃതര്‍ അടപ്പിച്ച കുടപ്പനകുന്ന് പാതിരപ്പള്ളി ജവഹര്‍ ഇംഗ്ളീഷ് മീഡിയം സ്കൂള്‍ തുറന്നു. കനത്ത സുരക്ഷാവലത്തിലാണ് സ്കൂള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്. ഒമ്പതു മണിയോടെ സ്കൂളിലേക്ക് വിദ്യാര്‍ഥികളും രക്ഷിതാക്കളും എത്തി. സ്കൂളിന് പുറത്ത് ചെറിയ തോതില്‍ പ്രതിഷേധ പ്രകടനങ്ങളുണ്ടായി. പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു.
123 കുട്ടികളാണ് സ്കൂളില്‍ പഠിക്കുന്നത്. പട്ടിക്കൂട് സംഭവത്തെ തുടര്‍ന്ന് നാലു കുട്ടികള്‍ സ്കൂള്‍ മാറി ചേര്‍ന്നിരുന്നു.
സ്കൂള്‍ അധികൃതര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് സ്കൂള്‍ പ്രവര്‍ത്തിക്കാന്‍ വിദ്യാഭ്യാസവകുപ്പ് അനുമതി നല്‍കിയത്. വിദ്യാര്‍ഥികളുടെ പഠനം മുടങ്ങാതിരിക്കാണു തീരുമാനമെന്നു വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് അറിയിച്ചു. വിവാദമുണ്ടായപ്പോള്‍ സ്കൂളില്‍ പരിശോധന നടത്തിയ വിദ്യാഭ്യാസവകുപ്പ് അംഗീകാരമില്ളെന്ന് കണ്ടത്തെി അടച്ചുപൂട്ടാന്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ അധ്യയന വര്‍ഷത്തിനിടക്ക് സ്കൂള്‍ പൂട്ടുന്നത് വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിക്കുമെന്ന് മനസ്സിലാക്കിയാണ് ഇപ്പോള്‍ ഈ അധ്യയനവര്‍ഷത്തേക്ക് താല്‍കാലിക അനുമതി നല്‍കുന്നത്. എന്നാല്‍ സ്കൂളിന് സര്‍ക്കാര്‍ എന്‍.ഒ.സി നല്‍കിയിട്ടില്ളെന്നും അടുത്ത അധ്യയനവര്‍ഷത്തിനുമുമ്പ് നിലവിലുള്ള മാനദണ്ഡങ്ങള്‍ക്കനുസരിച്ച് സ്കൂള്‍ അംഗീകാരം നേടിയില്ലെങ്കില്‍ അടുത്ത വര്‍ഷം പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.