You are Here : Home / News Plus

കണ്ണൂര്‍ ഇരിവേലില്‍ വീടിനു നേരെ ബോംബേറ്: നാലു പേര്‍ക്ക് പരിക്ക്

Text Size  

Story Dated: Thursday, October 16, 2014 06:33 hrs UTC

കണ്ണൂര്‍ ചക്കരക്കല്ല് ഇരുവേലില്‍ സി.പി.എം പ്രവര്‍ത്തകന്‍റെ വീടിനു നേരെ ബോംബേറ്. ഇന്നു പുലര്‍ച്ചെ 2.30 ഓടെയാണ് സി.പി.എം പ്രവര്‍ത്തകനായ ചോടോന്‍ പ്രേമന്‍റെ വീടിനു നേരെ ബോംബേറുണ്ടായത്. സംഭവത്തില്‍ ഗര്‍ഭിണിയടക്കം നാലുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കുകളിലത്തെിയ സംഘമാണ് ബോംബെറിഞ്ഞതെന്ന് വീട്ടുകാര്‍ ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.