You are Here : Home / News Plus

മുഖ്യമന്ത്രിയും മന്ത്രിമാരും മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

Text Size  

Story Dated: Thursday, October 16, 2014 06:32 hrs UTC

കേന്ദ്ര സഹായങ്ങള്‍ ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ മന്ത്രിമാര്‍ ഡല്‍ഹിയിലത്തെി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇവര്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. കെ.എം. മാണി, അടൂര്‍പ്രകാശ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ. ബാബു , വി.എസ്. ശിവകുമാര്‍, ഷിബു ബേബി ജോണ്‍, പി.കെ. അബ്ദുറബ്ബ് എന്നിവരാണ് മുഖ്യമന്ത്രിക്കൊപ്പം ഡല്‍ഹിയിലത്തെിയിട്ടുള്ളത്. ഇന്ന് 11.45 ഓടെയാണ് മോദിയുമായുള്ള കൂടിക്കാഴ്ച.റബര്‍ വിലിയിടിവ് സംബന്ധിച്ച ആശങ്ക പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തുകയാണ് പ്രധാന ലക്ഷ്യം. പ്രധാനമന്ത്രിയുടെ മേക്കിങ് ഇന്ത്യ പദ്ധതിയില്‍ കേരളത്തിലെ റബര്‍ വ്യവസായങ്ങളെ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ചും മുഖ്യമന്ത്രി ചര്‍ച്ച നടത്തും.

തുടര്‍ന്ന് സ്മൃതി ഇറാനി, പ്രകാശ് ജാവേദ്കര്‍ എന്നീ കേന്ദ്രമന്ത്രിമാരുമായും സംഘം ചര്‍ച്ച നടത്തും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്കും സാധ്യതയുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.