You are Here : Home / News Plus

സി.ഐയെ ബോംബെറിഞ്ഞ കേസ് പിന്‍വലിച്ചതില്‍ പങ്കില്ലെന്ന്‍ തിരുവഞ്ചൂര്‍

Text Size  

Story Dated: Thursday, October 16, 2014 06:30 hrs UTC

എം.ജി കോളജിലെ വിദ്യാര്‍ഥി സംഘട്ടനത്തിനിടെ സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് പിന്‍വലിച്ച നടപടിയില്‍ തനിക്കു പങ്കില്ലെന്ന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സംഭവത്തിന്‍െറ ഉത്തരവാദിത്വം തനിക്കാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറയുമെന്നു താന്‍ കരുതുന്നില്ല. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഫയലുകള്‍ പരിശോധിച്ചാല്‍ കേസ് പിന്‍വലിച്ചതാരാണെന്ന് മനസിലാകുമെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

എം.ജി കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷം നടക്കുന്നുവെന്ന് വിവരം ലഭിച്ചത്തെിയ പേരൂര്‍ക്കട സി.ഐയായിരുന്ന മോഹനന്‍ നായര്‍ക്ക് നേരെ കോളജിനകത്തുനിന്ന് ബോംബെറിയുകയായിരുന്നു. കാലിന് ഗുരുതര പരിക്കേറ്റ മോഹനന്‍ ഒരു വര്‍ഷത്തോളം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് ജോലിയില്‍ തിരികെ പ്രവേശിച്ചത്. സി.ഐയെ ആക്രമിച്ചതിനെ തുടര്‍ന്ന് സിറ്റി പൊലീസ് കമീഷണറായിരുന്ന മനോജ് എബ്രഹാമിന്‍െറ നേതൃത്വത്തില്‍ കാമ്പസില്‍ നടത്തിയ റെയ്ഡില്‍ ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടത്തെിയിരുന്നു. വധശ്രമം, സ്ഫോടകവസ്തുക്കളുടെ ഉപയോഗം, സംഘംചേരല്‍, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസാണ് പിന്‍വലിക്കപ്പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.