You are Here : Home / News Plus

ബി.ജെ.പി. ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് എക്‌സിറ്റ് പോള്‍

Text Size  

Story Dated: Thursday, October 16, 2014 03:51 hrs UTC

മഹാരാഷ്ട്രയിലും ഹരിയാണയിലും ബി.ജെ.പി. ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. പ്രമുഖ കക്ഷികളെല്ലാം ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിട്ട മഹാരാഷ്ട്രയില്‍ വരാനിരിക്കുന്നത് ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത 'തൂക്കുസഭ'യാണെന്നാണ് ഇവ സൂചിപ്പിക്കുന്നത്. ഹരിയാണയിലെയും സ്ഥിതി അതുതന്നെ. രണ്ടിടത്തും നരേന്ദ്രമോദിയുടെ പ്രചാരണ പാടവത്തെ ആശ്രയിച്ച ബി.ജെ.പി. ഏറ്റവും വലിയ ഒറ്റക്കക്ഷിയാവും. മഹാരാഷ്ട്രയില്‍ രണ്ടാം സ്ഥാനത്ത് ഉദ്ധവ് താക്കറെയുടെ ശിവസേനയാണ്. അര നൂറ്റാണ്ടോളം മഹാരാഷ്ട്രയിലെ പ്രമുഖ കക്ഷിയായിരുന്ന കോണ്‍ഗ്രസ്സിന് ദരിദ്രമായ മൂന്നാം സ്ഥാനമേ എക്‌സിറ്റ് പോളുകള്‍ നല്‍കുന്നുള്ളൂ. ഹരിയാണയിലും അങ്ങനെ തന്നെ. ഐ.എന്‍.എല്‍.ഡിക്കാണ് ഇവിടെ രണ്ടാം സ്ഥാനം കല്‍പ്പിക്കുന്നത്.

മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് 151 സീറ്റും ഹരിയാണയില്‍ 52 സീറ്റുമാണ് ചാണക്യ പ്രവചിക്കുന്നത്. 144 സീറ്റാണ് മഹാരാഷ്ട്രയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഹരിയാണയില്‍ 45-ഉം. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.