You are Here : Home / News Plus

സ്വകാര്യബസ്സുകള്‍ക്ക് സൂപ്പര്‍ക്ലാസ് പെര്‍മിറ്റുകള്‍ നല്‍കാന്‍ പാടില്ലെന്ന് ഹൈക്കോടതി

Text Size  

Story Dated: Wednesday, October 15, 2014 08:04 hrs UTC

സ്വകാര്യബസ്സുകള്‍ക്ക് സൂപ്പര്‍ക്ലാസ് പെര്‍മിറ്റുകള്‍ നല്‍കാന്‍ പാടില്ലെന്ന് ഹൈക്കോടതി. സൂപ്പര്‍ഫാസ്റ്റ്, സൂപ്പര്‍ എക്‌സ്പ്രസ് പെര്‍മിറ്റുകള്‍ സ്വകാര്യബസ്സുകള്‍ക്ക് നല്‍കിയുള്ള സര്‍ക്കാര്‍ നീക്കത്തിനാണ് ഇതോടെ തിരിച്ചടിയായത്. നവംബര്‍ 15 ന് മുമ്പ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നാണ് കോടതി നിര്‍ദ്ദേശം.

241 സൂപ്പര്‍ക്ലാസ് പെര്‍മിറ്റുകളാണ് സംസ്ഥാനത്ത് ഉള്ളത്. ആര്യാടന്‍ മുഹമ്മദ് ഗതാഗത മന്ത്രിയായിരുന്ന കാലത്താണ് സ്വകാര്യബസ്സുടമകളില്‍ നിന്നും സൂപ്പര്‍ക്ലാസ് പെര്‍മിറ്റ് തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. ഇതുപ്രകാരം 41 സര്‍വീസുകള്‍ കെ.എസ്.ആര്‍.ടി.സി ഏറ്റെടുത്തു. എന്നാല്‍ ആവശ്യത്തിന് ബസ്സുകളില്ലെന്ന് കാണിച്ച് വിവാദ സര്‍ക്കുലറിലൂടെയാണ് ഈ തീരുമാനം സര്‍ക്കാര്‍ അട്ടിമറിച്ചത്. സര്‍ക്കാര്‍ വാദത്തിന് വിപരീതമായി കെ.എസ്.ആര്‍.ടി.സി അധികൃതര്‍ സര്‍വ്വീസുകള്‍ ഏറ്റെടുക്കാന്‍ സജ്ജമാണെന്ന് കോടതിയെ അറിയിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.