You are Here : Home / News Plus

കാസര്‍കോട് സ്വകാര്യബസ് ബൈക്കിലിടിച്ച് രണ്ട് മരണം

Text Size  

Story Dated: Tuesday, October 14, 2014 07:49 hrs UTC

സീതാംഗോളിയില്‍ സ്വകാര്യ ബസ് ബൈക്കിലിടിച്ച് രണ്ട് മരണം. ഒരാള്‍ക്ക് പരിക്ക്. ബൈക്ക് യാത്രക്കാരനും നെല്ലിക്കുന്ന് സ്വദേശിയുമായ അബ്ദുല്‍ നാസര്‍ (36), പുത്തിഗെ സ്വദേശി മുഹമ്മദ് (40) എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ പുത്തിഗെ സ്വദേശി ഇര്‍ഷാദ് (30)നെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍വെച്ചാണ് മുഹമ്മദ് മരിച്ചത്.

രാവിലെ ഒമ്പരക്ക് കാസര്‍കോട്^മായിപ്പാടി^സീതാംഗോളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഇറക്കം ഇറങ്ങുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണംവിട്ട ബസ് രണ്ടു ബൈക്കുകളില്‍ ഇടിക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.