You are Here : Home / News Plus

സുന്ദരിയമ്മ കൊലക്കേസ്: പ്രതിയെ വെറുതെവിട്ടു

Text Size  

Story Dated: Tuesday, October 14, 2014 07:48 hrs UTC

കോഴിക്കോട്നഗരത്തിലെ ഇഡ്ഡലി വില്‍പനക്കാരി വട്ടക്കിണര്‍ ചിറക്കല്‍ ഹൗസ് ലെയ്നിലെ സുന്ദരിയമ്മയെ വെട്ടിക്കൊന്ന കേസിലെ പ്രതിയെ കോടതി വെറുതെവിട്ടു. ഹോട്ടല്‍ ജീവനക്കാരനും ചെറുവണ്ണൂരിനടുത്ത് കുണ്ടായിത്തോട് സ്വദേശിയുമായ ജയേഷ് എന്ന ജബ്ബാര്‍ എന്ന ബാബുവിനെയാണ് എരഞ്ഞിപ്പാലം പ്രത്യേക കോടതി വെറുതെവിട്ടത്. ജയേഷിനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും കേസ് പുനരന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടു.

പ്രതിക്ക് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. അന്വേഷണ ഉദ്യോഗസ്ഥന്മാരായ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഇ.പി പൃഥ്വിരാജ്, മുന്‍ കസബ സി.ഐ പ്രമോദ് എന്നിവരില്‍ നിന്ന് നഷ്ടപരിഹാരത്തുക ഈടാക്കണമെന്നും കോടതി വിധിച്ചു. കേസ് ആദ്യം അന്വേഷിച്ച സി.ഐ പ്രമോദ് തെളിവു നശിപ്പിച്ചതായും ഇരുവര്‍ക്കുമെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും ഉത്തരവിട്ട കോടതി, ഉദ്യോഗസ്ഥരോട് വിശദീകരണം തേടി നോട്ടീസ് അയക്കാനും നിര്‍ദേശിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.