You are Here : Home / News Plus

ജി.വി രാജ പുരസ്കാരം പ്രഖ്യാപിച്ചു

Text Size  

Story Dated: Monday, October 13, 2014 08:05 hrs UTC

സംസ്ഥാന സര്‍ക്കാറിന്‍െറ ജി.വി രാജ പുരസ്കാരം പ്രഖ്യാപിച്ചു. ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ്, വോളിബാള്‍ താരം ടോം ജോസഫ്, ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളായ ജിബിന്‍ തോമസ്, ഒ.പി ജെയ്ഷ എന്നിവര്‍ക്കാണ് ഇത്തവണ പുരസ്കാരം. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. പി.ടി ഉഷക്കാണ് മികച്ച പരിശീലകക്കുള്ള പുരസ്കാരം. ടിന്‍റു ലൂക്കയുടെ മികച്ച പ്രകടനങ്ങളാണ് ഉഷയെ പുരസ്കാരത്തിനര്‍ഹയാക്കിയത്. കോതമംഗലത്തെ പി.ടി ബാബുവാണ് കോളജ് വിഭാഗത്തില്‍ മികച്ച കായികാധ്യാപകന്‍. പാലക്കാട് മുണ്ടൂര്‍ സ്കൂളിലെ സിജിന് സ്കൂള്‍ വിഭാഗത്തിലെ കായികാധ്യാപകനുള്ള പുരസ്കാരവും ലഭിച്ചു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.