You are Here : Home / News Plus

ശശി തരൂരിനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത

Text Size  

Story Dated: Monday, October 13, 2014 07:57 hrs UTC

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകൂലിച്ച കോണ്‍ഗ്രസ് ദേശീയ വക്താവ് ശശി തരൂര്‍ എം.പിക്കെതിരെ അച്ചടക്ക നടപടിക്ക് സാധ്യത. വിഷയത്തില്‍ കെ.പി.സി.സി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഗൗരവതരമായി കാണണമെന്ന് അച്ചടക്ക സമിതി ഹൈകമാന്‍ഡിനോട് ആവശ്യപ്പെട്ടു. ശശി തരൂരിനെ താക്കീത് ചെയ്യാനും ദേശീയ വക്താവ് സ്ഥാനത്തു നിന്നു നീക്കാനും സാധ്യതയേറി. മോദി പ്രശംസ വിഷയത്തില്‍ തരൂരിനെതിരെ ഉചിത നടപടി സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി കെ.പി.സി.സി ഹൈകമാന്‍ഡിന് കൈമാറിയ റിപ്പോര്‍ട്ടിലാണ് അച്ചടക്കസമിതിയുടെ നടപടി. വിഷയത്തില്‍ കെ.പി.സി.സി റിപ്പോര്‍ട്ടില്‍ മോദിയെ അനുകൂലിക്കുന്ന തരൂരിന്‍െറ പരാമര്‍ശങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതികരണവും ഉള്‍പ്പെടുത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.