You are Here : Home / News Plus

14കാരനെ മര്‍ദിച്ച എ.എസ്.ഐക്ക് സസ്പെന്‍ഷന്‍

Text Size  

Story Dated: Saturday, October 04, 2014 08:08 hrs UTC

മോഷണം ആരോപിച്ച് 14കാരനായ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച എ.എസ്.ഐയെ സസ്പെന്‍റ് ചെയ്തു. തൃശൂര്‍ ഈസ്റ്റ് പൊലിസ് സ്റ്റേഷന്‍ എ.എസ്.ഐ ഹരിദാസിനെയാണ് സിറ്റി പൊലിസ് കമീഷണര്‍ ജേക്കബ് ജോബ് അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തത്.
വിയ്യൂര്‍ തോപ്പില്‍ വീട്ടില്‍ സജീവിന്‍െറ മകനും തൃശൂര്‍ സി.എം.എസ് സ്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിയുമായ നിഖിലിനെയാണ് കഴിഞ്ഞ ബുധനാഴ്ച രാത്രി വിയ്യൂര്‍ മണലാറുകാവ് ക്ഷേത്രപരിസരത്തു വെച്ച് എ.എസ്.ഐ മര്‍ദിച്ചത്. നവരാത്രി ആഘോഷ പരിപാടി കാണാന്‍ കൂട്ടുകാരോടൊപ്പം എത്തിയ നിഖില്‍ അവിടെയുണ്ടായിരുന്ന ഒരു സ്ത്രീയുടെ ബാഗ് മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു, സ്ത്രീയുടെ അയല്‍വാസിയായ എ.എസ്.ഐ മര്‍ദിച്ചത്. ബാഗ് പിന്നീട് സ്ത്രീയുടെ വീടിനടുത്തു നിന്ന് കണ്ടുകിട്ടി. ഹരിദാസ് ഡ്യൂട്ടിലായിരുന്നില്ല. മുഖത്തും നെഞ്ചിലും വയറിലും അടിയേറ്റ നിഖില്‍ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.