You are Here : Home / News Plus

സംസ്ഥാനത്ത്​ മദ്യവിൽപന കുറഞ്ഞെന്ന്​ ബിവറേജസ്​ കോർപറേഷൻ

Text Size  

Story Dated: Saturday, October 04, 2014 08:06 hrs UTC

സംസ്ഥാനത്ത്​ ബാറുകൾ അടച്ചുപൂട്ടിയതിനു ശേഷം മദ്യ ഉപഭോഗം കുറഞ്ഞെന്ന്​ ബിവറേജസ്​ കോർപറേഷൻ. ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്​മൂലത്തിലാണ്​ മദ്യ വിൽപന കുറ​ഞ്ഞെന്ന്​ ബിവറേജസ്​ കോർപറേഷൻ വ്യക്തമാക്കിയത്​. മദ്യഉപഭോഗം കൂടിയെന്ന മുൻ നിലപാട്​ തിരുത്തിയാണ്​ ബിവ​​േറജസ്​ കോാർപറേഷ​െൻറ പുതിയ സത്യവാങ്​മൂലം.

സംസ്ഥാനത്തെ 418 ബാറുകൾ പൂട്ടിയതിനു ശേഷം ബിവറേജസ്​ ഒൗട്ട്​ലെറ്റുകൾ വഴിയുള്ള മദ്യ വിൽപനയിൽ കുറവുണ്ടായിട്ടുണ്ട്​. മദ്യ വിൽപനയിൽ ഒ​രു ശതമാനവും ബിയർ വിൽപനയിൽ ആറ്​ ശതമാനവും കുറവുണ്ടാ​യെന്നാണ്​ സത്യവാങ്​മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്​. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ 98.4 ലക്ഷം കെയ്‌സ് മദ്യമാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ ഇത്​ 99.5 ലക്ഷം കെയ്‌സായിരുന്നു.

ബാറുകള്‍ അടച്ചിട്ടും മദ്യ ഉപഭോഗം വര്‍ധിച്ചുവെന്നാണ് നേരത്തെ ബിവറേജസ് കോര്‍പ്പറേഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. എന്നാല്‍ വ്യക്തമായ കണക്കുകള്‍ കാണിച്ച് സത്യവാങ്മൂലം നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് ശനിയാഴ്ച സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് മദ്യ ഉപയോഗം കുറഞ്ഞതായി കാണിച്ചിരിക്കുന്നത്. ​​െതറ്റായ കണക്കുകൾ നൽകി മദ്യ ഉപയോഗം കൂടിയെന്ന്​ ഹൈകോടതിയെ തെറ്റിദ്ധരിപ്പിച്ച ബിവറേജസ്​ കോർപറേഷ​നെതിരെ നടപടി സ്വീകരിക്കുമെന്ന്​ ടി.എൻ പ്രതാപൻ എം.എൽ.എ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.