You are Here : Home / News Plus

തേജ്പാലിന്‍െറ ഇടക്കാല ജാമ്യം ജൂണ്‍ 27 വരെ നീട്ടി

Text Size  

Story Dated: Tuesday, June 03, 2014 07:10 hrs UTC

തെഹല്‍ക്ക മുന്‍പത്രാധിപന്‍ തരുണ്‍ തേജ്പാലിന്‍െറ ഇടക്കാല ജാമ്യം സൂപ്രീംകോടതി ജൂണ്‍ 27 വരെ നീട്ടി. അമ്മയുടെ സംസ്കാരചടങ്ങില്‍ പങ്കെടുക്കാന്‍ മെയ് 19ന് കോടതി തേജ്പാലിന് മൂന്നാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ജാമ്യത്തിനായുള്ള നിയമനടപടികള്‍ പൂര്‍ത്തിയാകുന്നത് വൈകിയത് കാരണം കൃത്യസമയത്ത് തേജ്പാലിന് സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാനായിരുന്നില്ല. ജാമ്യം നല്‍കുന്നതില്‍ ഗോവ പൊലീസിന്‍െറ ഭാഗത്തുണ്ടായ വീഴ്ചയെ ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ കോടതി രൂക്ഷമായി വിമര്‍ശിച്ചു.മുന്‍ കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദാണ് തേജ്പാലിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്. ലൈംഗികാരോപണക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടത്തെിയതിനെ തുടര്‍ന്ന് 2013 നവംബര്‍ 30നാണ് തേജ്പാലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.