You are Here : Home / News Plus

തന്നെ വിലയിരുത്തേണ്ടത് പ്രവൃത്തിയുടെ പേരില്‍ -സമൃതി ഇറാനി

Text Size  

Story Dated: Thursday, May 29, 2014 05:13 hrs UTC

വിദ്യാഭ്യാസ യോഗ്യതയുടെ പേരിലല്ല പ്രവൃത്തന മികവ് നോക്കിയാണ് തന്നെ വിലയിരുത്തേണ്ടതെന്ന് കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി. പാര്‍ട്ടിയാണ് തന്നെ തെരഞ്ഞെടുത്തത് മന്ത്രിയായുള്ള പ്രവൃത്തികളുടെ പേരില്‍ വിലയിരുത്തണമെന്നും സമൃതി ഇറാനി മാധ്യമങ്ങളോട് പറഞ്ഞു. ബിരുദം പോലുമില്ലാത്ത സ്മൃതി ഇറാനി എങ്ങനെ വകുപ്പ് കൈകാര്യം ചെയ്യും എന്നായിരുന്നു എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍െറ പരിഹാസം. ഇത് പിന്നീട് ചര്‍ച്ചാവിഷയമാവുകയായിരുന്നു. മാക്കന്‍െറ പരാമര്‍ശത്തിന് മറുപടിയായി സോണിയാഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യത എന്താണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്ന് കേന്ദ്ര മന്ത്രി ഉമാഭാരതിയും പ്രതികരിച്ചിരുന്നു.കോണ്‍ഗ്രസിന്‍െറ സഖ്യകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സും മാക്കനെതിരെ രംഗത്തുവന്നിരുന്നു. പൈലറ്റുമാര്‍ക്ക് മാത്രമേ വ്യോമയാന മന്ത്രിയാവാന്‍ പറ്റുകയുള്ളൂ എന്ന് പറയുന്നതിന് തുല്യമാണ് മാക്കന്‍െറ പരമാര്‍ശമെന്ന് കശ്മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല അഭിപ്രായപ്പെട്ടിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.