You are Here : Home / News Plus

മോദിപ്രതിജ്ഞയ്ക്ക് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും

Text Size  

Story Dated: Saturday, May 24, 2014 06:46 hrs UTC




നരേന്ദ്ര മോദി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാചടങ്ങില്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് പങ്കെടുക്കും. രണ്ട് ദിവസം നീണ്ടുനിന്ന ആശയക്കുഴപ്പത്തിനൊടുവിലാണ് പാകിസ്താന്‍ ഈ നിര്‍ണായക തീരുമാനത്തിലെത്തിയത്. വിദേശകാര്യ വക്താവ് താരിഖ് അസീമാണ് തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്. തിങ്കളാഴ്ച രാവിലെ അദ്ദേഹം ന്യൂഡല്‍ഹിയിലെത്തും.
നവാസ് സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുമെന്ന് പാക് മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടാതെ ചൈനാ സന്ദര്‍ശനത്തിന് ശേഷം മടങ്ങിയെത്തിയ വിദേശകാര്യ സെക്രട്ടറി ഐജാസ് അഹമ്മദ് ചൗധരിയാണ് വിഷയത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചതെന്നും വാര്‍ത്തകള്‍ വന്നിരുന്നു. അഫ്ഗാനിസ്താന്‍ പ്രസിഡന്‍റ് ഹാമിദ് കര്‍സായി, ശ്രീലങ്ക പ്രസിഡന്‍റ് മഹിന്ദ രാജപക്സ, ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീന വാജിദിന്‍െറ പ്രതിനിധി, മാലദ്വീപ് പ്രസിഡന്‍റ് അബ്ദുല്ല യമീന്‍ ഖയ്യം, ഭൂട്ടാന്‍ പ്രസിഡന്‍റ് യിയേന്‍ചെന്‍ ടിസെറിങ്, നേപ്പാള്‍ പ്രധാനമന്ത്രി സുഷീല്‍ കൊയ് രാള എന്നിവരും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.