You are Here : Home / News Plus

തൃശൂര്‍ പൂരം: വിളംബരമറിയിച്ച് തെക്കേഗോപുര വാതില്‍ തുറന്നു.

Text Size  

Story Dated: Thursday, May 08, 2014 09:11 hrs UTC

തൃശൂര്‍ പൂരത്തിന് വിളംബരമായി വടക്കുംനാഥ ക്ഷേത്രത്തിന്‍െറ തെക്കേഗോപുര വാതില്‍ തുറന്നു. പൂരത്തിനും ശിവരാത്രിക്കും മാത്രമാണ് ഈ വാതില്‍ തുറക്കാറുള്ളത്.പൂരത്തില്‍ പങ്കാളിയായ നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയാണ് 11.30ന് ഗോപുരവാതില്‍ തള്ളിത്തുറന്നത്. ഈ വഴിയിലൂടെയാണ് പൂരം നാളില്‍ കുടമാറ്റത്തിന് പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ തെക്കോട്ട് ഇറങ്ങുന്നത്. തിരുവമ്പാടി വിഭാഗത്തിന്‍െറ ആനച്ചമയ പ്രദര്‍ശനം കൗസ്തുഭം ഹാളില്‍ ആരംഭിച്ചു. പാറമേക്കാവിന്‍െറ പ്രദര്‍ശനം ക്ഷേത്രം അഗ്രശാലയില്‍ തുടരുകയാണ്.നിലക്കാത്ത മഴ പൂരത്തിന്‍െറ ശോഭ കെടുത്തുമെന്ന ആശങ്ക പരക്കെയുണ്ട്. വെടിക്കെട്ട് നടക്കേണ്ട തേക്കിന്‍കാട് മൈതാനം നനഞ്ഞ് കുതിര്‍ന്നിട്ടുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെ തുടങ്ങി ശനിയാഴ്ച ഉച്ചവരെയാണ് പൂരം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.