You are Here : Home / News Plus

മഴക്കെടുതിയില്‍ സംസ്ഥാനത്ത് രണ്ടു മരണം

Text Size  

Story Dated: Thursday, May 08, 2014 07:21 hrs UTC

ശക്തമായ മഴയെ തുടര്‍ന്ന് മണ്ണിടിഞ്ഞും മരം വീണും കേരളത്തില്‍ രണ്ടു പേര്‍ മരിച്ചു. തിരുവനന്തപുരം ബാലരാമപുരം നെല്ലിമൂട് സ്വദേശി ഓമന(55)യാണ് മണ്ണിടിഞ്ഞ് വീണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഓമനയുടെ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണത്. മണ്ണിനടിയില്‍പെട്ട ഓമനയുടെ ഭര്‍ത്താവ് ബാബുവിനെ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്ണ് വീണ് ഇവരുടെ വീട് പൂര്‍ണമായും തകര്‍ന്നു. മലപ്പുറം പെരിന്തല്‍മണ്ണയില്‍ മരംകടപുഴകി വീണ് മത്സ്യ വ്യാപാരി മരിച്ചു. പെരിന്തല്‍മണ്ണ താഴെ പൂപ്പലം സ്വദേശി തുന്നക്കാന്‍ വീട്ടില്‍ യാക്കൂബ്(43) ആണ് മരിച്ചത്.കോഴിക്കോട് ജില്ലയില്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.