You are Here : Home / News Plus

പ്രധാനമന്ത്രിയാവും മുമ്പു തന്നെ മോദി പ്രധാനമന്ത്രിയുടെ മട്ടില്‍ പ്രവര്‍ത്തിക്കുകയാണെന്ന് സയ്യിദ് ഗീലാനി

Text Size  

Story Dated: Saturday, April 19, 2014 11:39 hrs UTC

ന്യൂഡല്‍ഹി :പ്രധാനമന്ത്രിയാവും മുമ്പു തന്നെ മോദി പ്രധാനമന്ത്രിയുടെ മട്ടില്‍ പ്രവര്‍ത്തിക്കുകയാണെന്ന് കശ്മീര്‍ വിഘടനവാദി നേതാവ് സയ്യിദ് അലിഷാ ഗീലാനി. കശ്മീര്‍പ്രശ്‌നത്തില്‍ മൃദു നിലപാടിലെത്തുവാന്‍ നരേന്ദ്രമോദി രണ്ട് ദൂതന്മാരെ തന്റെയടുത്ത് അയച്ചു.കശ്മീര്‍ സംബന്ധിച്ച് ആര്‍.എസ്.എസ്സിന്റെയും മോദിയുടെയും നയമെന്താണെന്ന് എല്ലാവര്‍ക്കും അറിയാം. 2002-ലെ ഗുജറാത്ത് കലാപവേളയില്‍ മുഖ്യമന്ത്രി എന്ന നിലയില്‍ മോദിയുടെ പങ്ക് എന്തായിരുന്നുവെന്നും മൂവായിരം മുസ്ലിങ്ങള്‍ അവിടെ കൊല്ലപ്പെട്ടതെങ്ങനെയെന്നും താന്‍ മോദിയുടെ ദൂതരോട് പറഞ്ഞു. കശ്മീര്‍പ്രശ്‌നം പരിഹരിക്കുന്ന കാര്യത്തില്‍ മോദിക്ക് മൃദുവോ ഗൗരവപൂര്‍ണമോ ആയ നിലപാടെടുക്കാന്‍ കഴിയുമെന്ന് കരുതുന്നില്ലെന്നും താന്‍ അറിയിച്ചതായി ഗീലാനി വ്യക്തമാക്കി. മറ്റുചില കശ്മീര്‍ വിഘടനവാദിസംഘടനകളുമായും മോദി ചര്‍ച്ചയ്ക്ക് ആളെ വിട്ടതായും ഗീലാനി പറയുന്നു. മാര്‍ച്ച് 22-ന് താന്‍ ഡല്‍ഹിയിലുണ്ടായിരുന്നപ്പോഴാണ് നരേന്ദ്രമോദി രണ്ടു ദൂതന്മാരെ തന്റെയടുത്തേക്ക് അയച്ചതായി അദ്ദേഹം പറഞ്ഞു.ഈ ദൂതന്മാര്‍ ആരെന്ന് ഗീലാനി വ്യക്തമാക്കണമെന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.