You are Here : Home / News Plus

സുഡാനില്‍ അഭയാര്‍ഥിക്യാമ്പിനുനേരെ അക്രമണം: 55 മരണം

Text Size  

Story Dated: Friday, April 18, 2014 01:22 hrs EDT

ദക്ഷിണ സുഡാനിലെ ബോറില്‍ അഭയാര്‍ഥി ക്യാമ്പിനുനേരെയുണ്ടായ ആക്രമണത്തില്‍ 55 പേര്‍ മരിച്ചു. രണ്ട് ഇന്ത്യന്‍ സൈനികരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബോറിലെ ഐക്യരാഷ്ട്രസഭാ ക്യാമ്പിലെ അഭയാര്‍ഥികള്‍ക്കുനേരെയായിരുന്നു അക്രമം. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് സൈനികര്‍ക്ക് പരിക്കേറ്റത്. സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ 15 അക്രമികളും അക്രമികളുടെ വെടിയേറ്റ് 40 അഭയാര്‍ഥികളുമാണ് കൊല്ലപ്പെട്ടത്. ക്യാമ്പില്‍ 5000 ലേറെ അഭയാര്‍ഥികളാണുള്ളത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലുണ്ടായ ആക്രമണത്തില്‍ സമാധാനസേനയിലെ അഞ്ച് ഇന്ത്യന്‍ സൈനികരും ഡിസംബറിലുണ്ടായ ആക്രമണത്തില്‍ രണ്ട് ഇന്ത്യന്‍ സൈനികരും ഇവിടെ കൊല്ലപ്പെട്ടിരുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More