2013 ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.നോര്‍ത്ത് @ 24 കാതം മികച്ച മലയാള ചിത്രം. മികച്ച നടനായി സുരാജ് വെഞ്ഞാറമ്മൂടിനെ തിരഞ്ഞെടുത്തു .
ഡോ ബിജു സംവിധാനം ചെയ്ത 'പേരറിയാത്തവര്‍ ' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സുരാജിനെ ദേശീയ അവാര്‍ഡിന് അര്‍ഹനാക്കിയത്. ദേശീയ അവാര്‍ഡ് മലയാള സിനിമയ്ക്കും മലയാള ഭാഷയ്ക്കും സമര്‍പ്പിക്കുന്നുവെന്ന് സുരാജ് വെഞ്ഞാറമൂട് പറഞ്ഞു. അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നു. സിനിമയില്‍ അഭിനയിച്ച സമയത്തുതന്നെ അവാര്‍ഡ് ലഭിക്കുമെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. റോഡ് വൃത്തിയാക്കുന്നവരുടെ കഥപറയുന്ന ചിത്രമാണ് 'പേരറിയാത്തവര്‍ ' . ഇത്തരം സഹോദരങ്ങളെ തനിക്ക് പരിചയുമുണ്ട്. അതിനാല്‍ ഈ വേഷം അനായാസം അഭിനയിക്കാന്‍ കഴിഞ്ഞു.
Comments