ന്യൂയോര്‍ക്ക്:പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് ഹാജരാക്കണമെന്ന യു.എസ്. കോടതിയുടെ നിര്‍ദേശം സോണിയാ ഗാന്ധി തള്ളി. അതിസുരക്ഷയുള്ള വിഭാഗത്തില്‍പ്പെട്ടയാളായതിനാല്‍ ഇത്തരം രേഖകള്‍ രഹസ്യസ്വഭാവത്തിലുള്ളവയാണെന്ന ഇന്ത്യന്‍ ഭരണകൂടം ഔദ്യോഗികമായി അറിയച്ചതായി സോണിയയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകന് രവി ബാത്ര കോടതിയെ അറിയിച്ചു.1984-ലെ സിഖ് വിരുദ്ധ കലാപത്തില്‍ സോണിയക്കും പങ്കുണ്ടെന്ന് ആരോപിച്ച് സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിര്‍ദേശം.കേസ് പരിഗണിച്ച സമയത്ത് സോണിയ അമേരിക്കയിലുണ്ടായിരുന്നോ എന്ന് പരിശോധിക്കുന്നതിനാണ് രേഖകള്‍ ഹാജരാക്കാനുള്ള കോടതിയുടെ നിര്‍ദേശം.
Comments