You are Here : Home / News Plus

രാഹുല്‍ഗാന്ധിയെ പ്രകീര്‍ത്തിച്ച് വരുണ്‍ഗാന്ധി

Text Size  

Story Dated: Wednesday, April 02, 2014 11:56 hrs EDT

അമേതി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പ്രകീര്‍ത്തിച്ച് ബി.ജെ.പി.നേതാവ് വരുണ്‍ഗാന്ധി. അമേതിയിലെ സ്ത്രീകളുടെ ഉന്നമനത്തിനായി രാഹുല്‍ സ്വയംസഹായ സംഘങ്ങളിലൂടെ നടത്തിയ പ്രര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്നും അത്തരമൊരു മാതൃകയാണ് താന്‍ സുല്‍ത്താന്‍പുരില്‍ അനുവര്‍ത്തിക്കാന്‍ പോകുന്നതെന്നുമായിരുന്നു മണ്ഡലത്തിലെ എന്‍ .ജി.ഒകളെയും അധ്യാപകരെയും അഭിസംബോധന ചെയ്ത് വരുണ്‍ പറഞ്ഞത്. താന്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ വരുണ്‍ പ്രകീര്‍ത്തിച്ചതില്‍ സന്തോഷമുണ്ടെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
എന്നാല്‍ , ഏതെങ്കിലും പാര്‍ട്ടിയെയോ സ്ഥാനാര്‍ഥിയെയോ പുകഴ്ത്താന്‍ വേണ്ടിയല്ല താന്‍ ഇക്കാര്യം പറഞ്ഞതെന്ന് വരണ്‍ പിന്നീട് ട്വിറ്ററിലൂടെ വിശദീകരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More