You are Here : Home / News Plus

നഗ്മയ്ക്ക് സുരക്ഷ വര്‍ധിപ്പിക്കണമെന്ന് കോണ്‍ഗ്രസ്

Text Size  

Story Dated: Wednesday, April 02, 2014 10:07 hrs UTC

നടിയും മീററ്റിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ നഗ്മയ്ക്ക് സുരക്ഷ വര്‍ധിപ്പിക്കണമെന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനക്കൂട്ടത്തില്‍നിന്ന് നഗ്മയ്ക്കു നേരെ അതിക്രമം വര്‍ധിച്ച സാഹചര്യത്തിലാണിത്. കഴിഞ്ഞ ദിവസം മീററ്റില്‍ റാലിക്കിടെ നഗ്മയെ കടന്നുപിടിക്കാനും അപമാനിക്കാനും ശ്രമിച്ചിരുന്നു. ഇയാളെ നഗ്മ അടിച്ചതും വിവാദമായി. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.