You are Here : Home / News Plus

മോദിയെ തുണ്ടം തുണ്ടമാക്കുമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

Text Size  

Story Dated: Friday, March 28, 2014 04:33 hrs EDT

ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയെ തുണ്ടം തുണ്ടമാക്കുമെന്ന് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ ഭീഷണി. ഉത്തര്‍പ്രദേശിലെ സഹരണ്‍പുര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി ഇമ്രാന്‍ മസൂദാണ് ഒരു പൊതുയോഗത്തില്‍ വച്ച് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.  പ്രസംഗത്തിന്‍റെ  വീഡിയോ പുറത്തുവന്നതോടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഉത്തര്‍പ്രദേശല്ല ഗുജറാത്ത്. ഗുജറാത്തില്‍ നാല് ശതമാനം മുസ്ലീങ്ങള്‍ മാത്രമാണുള്ളത്. എന്നാല്‍ , ഉത്തര്‍പ്രദേശില്‍ 22 ശതമാനം മുസ്ലീങ്ങളുണ്ട്. മോദിക്കെതിരെ എങ്ങനെ പോരാടണമെന്ന് എനിക്കറിയാം. മോദിയെ ഞാന്‍ തുണ്ടം തുണ്ടമാക്കും-ഇമ്രാന്‍ മസൂദ് പൊതുയോഗത്തില്‍ പറഞ്ഞു. എന്നാല്‍ ഇതൊരു പഴയ വീഡിയോ ആണെന്നും മോദിയെ ഒരു പാഠം പഠിപ്പിക്കണം എന്നു മാത്രമാണ് താന്‍ ഉദ്ദേശിച്ചതെന്നും മസൂദ് പിന്നീട് വിശദീകരിച്ചു. ഗുജറാത്ത് കലാപത്തെക്കുറിച്ച് മോദി ക്ഷമാപണം നടത്തിയാല്‍ മാത്രമേ ഈ പ്രസംഗത്തിന്‍റെ  പേരില്‍ താന്‍ ക്ഷമാപണം നടത്തുകയുള്ളൂവെന്നും മസൂദ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.