You are Here : Home / News Plus

തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ ഉത്തരവാദിത്തം തനിക്കെന്ന് ഉമ്മന്‍ചാണ്ടി

Text Size  

Story Dated: Tuesday, March 18, 2014 05:34 hrs UTC

കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടാല്‍ അതിന്‍്റെ പൂര്‍ണമായ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തെരഞ്ഞെടുപ്പ് സര്‍ക്കാറിന്‍്റെ കൂടി വിലയിരുത്തലാവുമെന്ന നിലപാടില്‍ മാറ്റമില്ല. വിജയിക്കുമെന്ന് പൂര്‍ണമായും ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരാജയപ്പെട്ടാല്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവക്കുമോ എന്ന ചോദ്യത്തിന് അത്തരമൊരു സാങ്കല്‍പിക ചോദ്യത്തിന് ഉത്തരം പറയാനാവില്ളെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടി.സിദ്ദീഖിന്‍്റെ തെരഞ്ഞെടുപ്പ് പ്രചരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദിയെ ഉയര്‍ത്തിക്കാട്ടുന്നവര്‍ മതേതര ഇന്ത്യക്ക് ഭീഷണിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മതേതര ഇന്ത്യയാണ് ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    Comments

    Dr.Sasi, Ph.D(JNU ) March 19, 2014 03:02
    What can I say? He  is cunning or crooked? Or both ?
    (Dr.Sasi)

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.