You are Here : Home / News Plus

ആര്‍.എസ്.പി ഇടതുമുന്നണി വിട്ടു

Text Size  

Story Dated: Saturday, March 08, 2014 02:53 hrs UTC

തിരുവനന്തപുരം:എല്‍.ഡി.എഫുമായുള്ള മുന്നണി ബന്ധം അവസാനിച്ചതായി സംസ്ഥാന സമിതി യോഗത്തിന് ശേഷം ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് പ്രഖ്യാപിച്ചു.കൊല്ലം ഞങ്ങളുടെ ഹൃദയമാണ്, ഇനി ഇപ്പോള്‍ കൊല്ലം തരാം എന്ന് പറഞ്ഞാലും ഈ തീരുമാനത്തില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രനായിരിക്കും സ്ഥാനാര്‍ഥിയെന് അസീസ് പറഞ്ഞു. കൊല്ലത്തിന് പകരം എന്ത് തരാമെന്ന് പറഞ്ഞാലും വേണ്ട. മുന്നണി വിടാനും ഒറ്റയ്ക്ക് മത്സരിക്കാനുമുള്ള സെക്രട്ടേറിയറ്റ് തീരുമാനം സംസ്ഥാന സമിതി അംഗീകരിച്ചു.മുന്നണി ബന്ധം തകര്‍ന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം സി.പി.എമ്മിനും സി.പി.ഐക്കുമാണെന്ന് അസീസ് കുറ്റപ്പെടുത്തി. കൊല്ലം സീറ്റ് സി.പി.എം പിടിച്ചെടുക്കുകയായിരുന്നു. ഓരോതവണ ചോദിക്കുമ്പോഴും തിരികെ തരാതെ വഞ്ചിച്ചു. നിയമസഭാ സീറ്റും പലപ്പോഴായി സി.പി.എം പിടിച്ചെടുത്തു. ഒമ്പതില്‍ ആദ്യം മൂന്നും പിന്നെ രണ്ടും നിയമസഭാ സീറ്റുകള്‍ പിടിച്ചെടുത്തു.കൊല്ലത്ത് മത്സരിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ആരുടെയും സഹായം സ്വീകരിക്കും. യു.ഡി.എഫിന്റെ സഹായവും സ്വീകരിക്കും. യു.ഡി.എഫിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് നിലവില്‍ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. അക്കാര്യത്തില്‍ തീരുമാനം പിന്നീട് കൈക്കൊള്ളും. ഇതിനായുള്ള ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.