You are Here : Home / News Plus

കെ.പി.സി.സി –സര്‍ക്കാര്‍ ഏകോപനസമിതി യോഗം ഇന്ന്

Text Size  

Story Dated: Tuesday, March 04, 2014 04:11 hrs UTC

സീറ്റ് വീതംവെപ്പും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും യു.ഡി.എഫില്‍ പ്രതിസന്ധിയുടെ നിഴല്‍ വീഴ്ത്തിയിരിക്കെ കെ.പി.സി.സി-സര്‍ക്കാര്‍ ഏകോപനസമിതി ഇന്ന്‍ വൈകുന്നേരം മൂന്നിന് ഇന്ദിര ഭവനില്‍ യോഗം ചേരും. യോഗത്തിനുശേഷം രാത്രി എട്ടിന് കേരളാ കോണ്‍ഗ്രസ് -മാണിഗ്രൂപ്പുമായി സീറ്റ്വിഭജനം സംബന്ധിച്ചും കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തും.
ഒരാഴ്ച മുമ്പ് കൊല്ലത്ത് നടന്ന കെ.പി.സി.സി-സര്‍ക്കാര്‍ ഏകോപനസമിതി യോഗത്തില്‍ ആറന്മുള വിമാനത്താവളം സംബന്ധിച്ച വിഷയത്തില്‍ കെ.പി.സി.സി പ്രസിഡന്‍റ് സുധീരന്‍റെ  അഭിപ്രായങ്ങളോട് മുഖ്യമന്ത്രി യോജിച്ചിരുന്നില്ല. അതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച കൂടുതല്‍ ചര്‍ച്ചകള്‍ നടത്താമെന്നാണ് അന്ന് തീരുമാനിച്ചത്. ആറന്മുള ഉള്‍പ്പെടെ ജനകീയസമരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സമരസമിതിയുമായി ചര്‍ച്ചനടത്തി പരിഹാരം കാണണമെന്ന നിര്‍ദേശമാണ് സുധീരന്‍ മുന്നോട്ടുവെക്കുന്നത്. അതിനോട് മുഖ്യമന്ത്രി യോജിക്കുന്നില്ല. ആറന്മുള പദ്ധതി ഏറെ മുന്നോട്ടുപോയ സാഹചര്യത്തില്‍ ഇനി പുനര്‍വിചിന്തനം സാധ്യമല്ലെന്ന  നിലപാടാണ് മുഖ്യമന്ത്രിക്കുള്ളത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനവിഷയമായി ഉയര്‍ന്നുവരാന്‍ സാധ്യതയുള്ള കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കാര്യങ്ങളിലായിരിക്കും ഇന്നത്തെ യോഗത്തിലെ പ്രധാന ചര്‍ച്ച.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.