You are Here : Home / News Plus

സി.പി.എം, സി.പി.ഐ യോഗങ്ങള്‍ ഇന്നുമുതല്‍

Text Size  

Story Dated: Tuesday, March 04, 2014 04:06 hrs UTC

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയമടക്കമുള്ള സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സി.പി.എമ്മിന്‍റെയും  സി.പി.ഐയുടെയും സംസ്ഥാന നേതൃയോഗങ്ങള്‍ ചൊവ്വാഴ്ച ആരംഭിക്കും.
രണ്ടുദിവസം വീതം നീളുന്ന സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സമിതി യോഗവുമാണ് സി.പി.എം ആസ്ഥാനമായ എ.കെ.ജി സെന്‍ററില്‍ നടക്കുന്നത്. സീറ്റ് വിഭജനം, ഘടകകക്ഷികളുടെ ആവശ്യങ്ങളോടുള്ള പ്രതികരണം, സ്ഥാനാര്‍ഥിയെ പരിഗണിക്കാനുള്ള മാനദണ്ഡങ്ങള്‍, മത്സരിക്കേണ്ട നേതാക്കളുടെ പട്ടിക, സ്വീകരിക്കേണ്ട അടവുനയങ്ങള്‍ എന്നിവയെല്ലാം സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും. അതേസമയം, പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പങ്കെടുത്ത് ചേരുന്ന യോഗങ്ങളില്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെതിരായ വികാരവും സംസ്ഥാന നേതൃത്വം പ്രകടിപ്പിക്കും. കാരാട്ടിന് പുറമെ പി.ബി അംഗം എസ്. രാമചന്ദ്രന്‍ പിള്ളയും യോഗങ്ങളില്‍ പങ്കെടുക്കുമെന്നാണ് സൂചന.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.