തെലങ്കാന ബില്‍ പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വെച്ചുവെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം അംഗീകരിക്കില്ലെന്ന് സിപിഎം നേതാവ് പ്രകാശ് കാരാട്ട്. പാര്‍ലമെന്റില്‍ കഴിഞ്ഞദിവസം നടന്നത് അപലപനീയമായ കാര്യമാണ്. പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ത്തന്നെ ഇത്രയും നാണംകെട്ട സംഭവം ഉണ്ടായിട്ടില്ല. ഭരണപക്ഷത്തിന്റെ തന്നെ അതിശക്തമായ എതിര്‍പ്പിനിടെ എങ്ങനെയെങ്കിലും പാസ്സാക്കേണ്ട ഒന്നല്ല തെലുങ്കാന ബില്‍ . പാര്ലമെന്റിലത് വിശദമായി ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു- കാരാട്ട് പറഞ്ഞു. വൈ.എസ്.ആര് നേതാവ് ജഗന് റെഡ്ഢിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പത്രപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments