You are Here : Home / News Plus

രാധയുടെ വീട് മന്ത്രി ആര്യാടന്‍ മുഹമ്മദ് സന്ദര്‍ശിച്ചു

Text Size  

Story Dated: Saturday, February 15, 2014 06:44 hrs UTC

നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫിസില്‍ കൊല്ലപ്പെട്ട തൂപ്പുകാരി രാധയുടെ വീട് മന്ത്രി ആര്യാടന്‍ മുഹമ്മദ് സന്ദര്‍ശിച്ചു. ശനിയാഴ്ച രാവിലെയാണ് ആര്യാടന്‍ രാധയുടെ വീട് സന്ദര്‍ശിച്ചത്. ആര്യാടന്റെ സന്ദര്‍ശനത്തിനെതിരെ പ്രതിഷേധവുമായി എത്തിയ സിപി‌എം പ്രവര്‍ത്തകര്‍ അദ്ദേഹത്തിന് നേരെ കരിങ്കൊടി കാണിച്ചു.
അതേസമയം നിലമ്പൂര്‍ കൊലപാതക കേസ് അന്വേഷണം കൂടുതല്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളിലേക്ക് നീളുകയാണ്. നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തു. ആര്യാടന്‍ ഷൗക്കത്തിന്റെ അടുത്ത അനുയായിയും എന്‍ജിഒ അസോസിയേഷന്‍ നേതാവും ഉള്‍പ്പെടെ 3 പേരെയാണ് പൊലീസ് ചോദ്യംചെയ്തത്. ഇവര്‍ക്ക് കേസിലെ മുഖ്യപ്രതി ബിജുവുമായും അടുത്ത ബന്ധമുണ്ട് എന്നാണ് വിവരം.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.