You are Here : Home / News Plus

നാന്‍സി പവല്‍ നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി

Text Size  

Story Dated: Thursday, February 13, 2014 07:06 hrs UTC

 

ഇന്ത്യയിലെ യു.എസ് അംബാസിഡര്‍ നാന്‍സി പവല്‍ ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍തഥി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തി. ഗാന്ധി നഗറിലുള്ള മോഡിയുഡെ ഔദ്യോഗിക വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. മോഡിക്ക് യു.എസ് വിസ നിഷേധിച്ചതിനു ശേഷം ആദ്യമായാണ് അമേരിക്കന്‍ നയതന്ത്രപ്രതിനിധി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തുന്നത്.
2002 ലെ ഗുജറാത്ത് വംശഹത്യയില്‍ മോഡിയുടെ  പങ്ക് തെളിഞ്ഞതിനെ തുടര്‍ന്ന് 2005ലാണ് യു. എസ് വിസ നിഷേധിച്ചത്. യൂറോപ്യന്‍ യൂനിയനും മോഡിക്ക് വിസ നിഷേധിച്ചിരുന്നു. അടുത്തിടെ യൂറോപ്യന്‍ യൂനിയന്‍ വിലക്ക് പിന്‍വലിച്ചെങ്കിലും യു.എസ് വിലക്ക് തുടരുകയായിരുന്നു. പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആയ സാഹചര്യത്തില്‍ മോഡിക്ക് അമേരിക്ക വിസ നല്‍കുമെന്നും സൂചനയുണ്ട്. അതേസമയം, കൂടിക്കാഴ്ചയില്‍ അസ്വാഭാവികതയില്ലെന്നും  മുതിര്‍ന്ന രാഷ്ട്രീയനേതാക്കളെയും ബിസിനസുകാരെയും പരിചയപ്പെടാനുള്ള താത്പര്യംമാത്രമാണ് മാത്രമാണ് കൂടിക്കാഴ്ചയ്ക്കു പിന്നിലെന്നുമാണ് യു.എസ് എംബസിയുടെ വിശദീകരണം.
സന്ദര്‍ശനത്തില്‍ അസ്വാഭാവികത ഒന്നുമില്ലെന്ന് വിദേശമന്ത്രാലയവും അറിയിച്ചു.

ബുധനാഴ്ച വൈകിട്ട് ഗുജറാത്തിലത്തെിയ നാന്‍സി പവല്‍ പ്രതിപക്ഷ നേതാവ് ശങ്കര്‍സിന്‍ഹ് വഗേലയുമായി കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.