പാലാരിവട്ടത്ത് ഓട്ടോ ഡ്രൈവര്‍മാരുടെ സമരത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ കയ്യേറ്റത്തിനിടയായ സംഭവത്തില്‍ അന്വേഷണത്തിന് ആഭ്യന്തര മന്ത്രി ഉത്തരവിട്ടു. സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല.
ഓട്ടോ സമരത്തിനിടെ സമരാനുകൂലികള്‍ ഓട്ടോറിക്ഷകള്‍ തടയുന്നത് ചിത്രീകരിക്കുന്നതിടെയാണ് മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ചത്. മീറ്ററിന്റെ പേരില്‍ തൊഴിലാളികളെ പൊലീസ് പീഡിപ്പിക്കുന്നുവെന്നാരോപിച്ചാണ് കൊച്ചിയില്‍ ഡ്രൈവര്‍മാര്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്.
എന്നാല്‍, സമരത്തില്‍ പങ്കെടുക്കാന്‍ ചില ഒട്ടോ ഡ്രൈവര്‍മാര്‍ തയാറായില്ല. ഇതെ തുടര്‍ന്ന് ഇവരുടെ ഓട്ടം തടയാന്‍ സമരാനുകൂലികള്‍ രംഗത്തിറങ്ങിയതാണ് സംഘര്‍ഷത്തിലേക്കു നയിച്ചത്.
Comments