കെ.ബി ഗണേശ്കുമാര്‍ എംഎല്‍എയും പാലക്കാട് സ്വദേശിനി ബിന്ദു മേനോനും തമ്മിലുള്ള വിവാഹം നാളെ കൊട്ടാരക്കരയില്‍ നടക്കും. ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമേ വിവാഹത്തില്‍ പങ്കെടുക്കുകയുള്ളൂ. വിവാഹശേഷം കോഫീ ഹൗസില്‍ നൂറു പേര്‍ക്ക് സദ്യയൊരുക്കുന്നുണ്ട്. നേരത്തെ ഫിബ്രുവരി 10നാണ് ഇവരുടെ വിവാഹമെന്നായിരുന്നു വാര്‍ത്തകള്‍.
കൊട്ടാരക്കര വാളകത്ത് ഗണേശിന്റെ തറവാടായ കീഴൂട്ട് വീട്ടിലാണ് കല്യാണമെന്നാണ് റിപ്പോര്‍ട്ടുകള്‍ . പകല്‍ 12.15നാണ് വിവാഹമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാഹം സംബന്ധിച്ച് ഒരു വിവരവും പുറത്തുവിട്ടിട്ടില്ല.
തീര്‍ത്തും സ്വകാര്യ ചടങ്ങാണ്.പാലക്കാട് വികേ്ടാറിയ വിദ്യുത് നഗര്‍ അശ്വതിയില്‍ ബിന്ദുമേനോന്‍ ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റ് മാര്‍ക്കറ്റിംഗ് മേധാവിയാണ്.ഗണേശിന്റെയും ബിന്ദുവിന്റെയും രണ്ടാം വിവാഹമാണ്.
Comments