ദക്ഷിണ റഷ്യയില്‍ വോള്ഗോഗ്രാദ് നഗരത്തിലെ പ്രധാന റെയില്‍വേ സ്റ്റേഷനില്‍ വനിതാ ചാവേര്‍ നടത്തിയ ആക്രമണത്തില്‍ 18 പേര് കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച പ്രാദേശിക സമയം 12.45ഓടെയായിരുന്നു ആക്രമണമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് സ്വെലാന സ്മോലിനിനോവ അറിയിച്ചു. സ്റ്റേഷനുമുന്നിലെ മെറ്റല്‍ ഡിറ്റക്ടറിനു സമീപമാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്.
സ്ഫോടനത്തില്‍ റെയില്‍വേ സ്റ്റേഷന് കെട്ടിടത്തിന്‍െറ മുകള്‍നിലയിലെ ജനല്‍ചില്ലുകള്‍ പൊട്ടിത്തെറിച്ചു. പലരും സ്ഫോടനത്തില്‍ ദൂരേക്ക് തെറിച്ചുവീണു.ഒക്ടോബറില്‍ വടക്കന്‍ കോക്കസസില്നിന്നുള്ള വിമതസംഘാംഗമായ വനിതാ ചാവേര്‍ ഇതേ നഗരത്തില്‍ നടത്തിയ ആക്രമണത്തില്‍ ആറ് പേര് കൊല്ലപ്പെട്ടിരുന്നു.
Comments