You are Here : Home / News Plus

ടി.പി വധക്കേസ് പ്രതികളുടെ ഫോണ്‍ രേഖകള്‍ പുറത്ത്

Text Size  

Story Dated: Monday, December 02, 2013 02:58 hrs EST

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ജയിലിനുള്ളില്‍ ഫോണ്‍ ഉപയോഗിച്ചത് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നു. ഒക്ടോബര്‍ ഒന്നു മുതല്‍ നവംബര്‍ 19 വരെയുള്ള കോള്‍ ലിസ്റ്റാണ് പുറത്തുവന്നിരിക്കുന്നത്.
കേസിലെ മുഖ്യ പ്രതി കൊടി സുനി ഉപയോഗിക്കുന്ന 9847562679, 9946691814 എന്നീ നമ്പറുകളില്‍ നിന്നുമാണ് കൂടുതല്‍ വിളികളും പോയിട്ടുള്ളത്. അര്‍ധരാത്രിക്കു ശേഷമാണ് കൂടുതല്‍ വിളികളും നടത്തിയിട്ടുള്ളത്. 49 ദിവസങ്ങള്‍ക്കകം 822 കോളുകളാണ് കൊടി സുനിയുടെ രണ്ടു നമ്പറുകളില്‍ നിന്നും വിളിച്ചിട്ടുള്ളത്. സംശയം തോന്നാതിരിക്കാന്‍ നിരവധി തവണ സേവനദാതാക്കളെ പോര്‍ട്ടബിലിറ്റി സംവിധാനം ഉപയോഗിച്ച് മാറ്റിയിട്ടുണ്ട്ജൂണില്‍ 42 കോളുകളും ജൂലൈയില്‍ 39 കോളുകളുമാണ് ഈ നമ്പറുകളിലേക്ക് വന്നിട്ടുള്ളത്. വരുന്ന കോളുകള്‍ എടുക്കാതെ രാത്രി പതിനൊന്ന് മണിക്കു ശേഷം തിരിച്ചുവിളിക്കുകയാണ് ചെയ്തിട്ടുള്ളത്. കൂടുതല്‍ വിളികളും പോയിട്ടുള്ളത് തലശ്ശേരി, പാനൂര്‍ മേഖലകളിലേക്കാണ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More